
സോഷ്യൽ മീഡിയയിലൂടെ തന്റെ കുടുംബ വിശേഷങ്ങളും സിനിമ വിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കുന്നയാളാണ് നടൻ കൃഷ്ണകുമാർ. നടി അനന്യയും അർജുനും വീട്ടിൽ വന്നതിന്റെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടനിപ്പോൾ.
തനിക്കും മകൾക്കുമൊപ്പം അനന്യയും അർജുനും ഇരിക്കുന്ന ചിത്രവും കൃഷ്ണകുമാർ പങ്കുവച്ചിട്ടുണ്ട്. ഇന്നലെ അനന്യയും, അർജുനും വീട്ടിൽ വന്നുവെന്നും, പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം പ്രസാദവുമായിട്ടാണ് ഇരുവരും വന്നതെന്നും അദ്ദേഹം കുറിച്ചു.