രചന: ബോബി - സഞ്ജയ്

asif-ali

ജിസ് ജോയിയുടെ ചിത്രത്തിൽ വീണ്ടും ആസിഫ് അലി നായകനാകുന്നു. സെൻട്രൽ പിക്‌ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് ബോബി - സഞ്ജയ് ടീമാണ് രചന നിർവഹിക്കുന്നത്.ജിസ് ജോയി സംവിധാനം ചെയ്ത ആദ്യ മൂന്ന് ചിത്രങ്ങളായ ബൈസൈക്കിൾ തീവ്‌സിലും സൺഡേ ഹോളിഡേയിലും വിജയ് സൂപ്പറും പൗർണമിയിലും ആസിഫായിരുന്നു നായകൻ.കുഞ്ചാക്കോ ബോബൻ നായകനായ മോഹൻകുമാർ ഫാൻസ് എന്ന ചിത്രമാണ് ജിസ് ജോയി ഒടുവിൽ സംവിധാനം ചെയ്തത്.ഇപ്പോൾ ഈരാറ്റുപേട്ടയിൽ ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന എല്ലാം ശരിയാകും എന്ന ചിത്രത്തിലഭിനയിച്ച് വരുന്ന ആസിഫ് അലി പുതുവർഷത്തിൽ ആദ്യമഭിനയിക്കുന്നത് ജിസ് ജോയിയുടെ ചിത്രത്തിലാണ്.