
അജു വർഗീസ് അഭിനയിക്കുന്ന കിളി എന്ന വെബ് സീരിസ് വിഷ്ണു ഗോവിന്ദ് സംവിധാനം ചെയ്യുന്നു. ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം എന്നിവരും മൈ ഡെസിനേഷൻ സ്റ്റുഡിയോസും ചേർന്ന് നിർമിക്കുന്ന കിളി കോമഡി ജോണറിൽപ്പെടുന്നു. കോവിഡും ലോക് ഡൗണും ഒരു കൂട്ടം യുവാക്കളിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് വെബ് സീരിസിന്റെ പ്രമേയം. കിളിയുടെ ട്രെയിലർ പുറത്തിറങ്ങി. വിശാഖ് നായർ, ശ്രീജിത് രവി, ആർ ജെ മാത്തുക്കുട്ടി എന്നിവരാണ് മറ്റു താരങ്ങൾ. അജു വർഗീസ്, ഗ്രേസ് ആന്റണി, ലെന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ചന്ദു സംവിധാനം ചെയ്യുന്ന സാജൻ ബേക്കറി സിൻസ് 1962 ആണ് ഫന്റാസ്റ്റിക് ഫിലിംസിന്റെ ആദ്യ സംരംഭം.