thailand-

ബാങ്കോക്ക്: തായ്‌ലൻഡ് രാജാവായ മഹാ വജിറാലോംഗ്കോണിന്റെ പങ്കാളിയുടെ ആയിരക്കണക്കിന് നഗ്നചിത്രങ്ങൾ ചോർന്നു. തായ്‌ലൻഡ് രാജകുടുംബാംഗങ്ങൾക്കും തായ്‌ലൻഡിലെ രാജവാഴ്ചയ്ക്കെതിരെ പ്രക്ഷോഭം നടത്തുന്നവർക്കുമാണ് നഗ്നചിത്രങ്ങൾ ചോർന്ന് കിട്ടിയത്. രാജാവിന്റെ പങ്കാളിയായ സിനീനത്ത് വോംഗ്‌വജിറപക്ടിയുടെ 1,400 ഓളം സ്വകാര്യ ചിത്രങ്ങളാണ് ചോർന്നത്.

' കോയി ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സിനീനത്തിന്റെ ചിത്രങ്ങൾ ചോർന്നതിന് പിന്നിൽ രാജാവിന്റെ പത്നിയുടെ പ്രതികാര നടപടിയാണോ അതോ ഭരണകൂട വിരുദ്ധ പ്രക്ഷോഭകാരികൾ ചെയ്തതോണോ എന്ന് വ്യക്തമല്ല. സിനീനത്ത് തന്നെ തന്റെ ഫോണിൽ എടുത്ത ചിത്രങ്ങളാണിതെന്നാണ് റിപ്പോർട്ട്. രാജാവിന് അയച്ചു കൊടുക്കാൻ വേണ്ടിയാകാം ചിത്രങ്ങൾ പകർത്തിയതെന്ന് കരുതുന്നു. 2012 നും 2014നും ഇടയിലെടുത്തതാണ് ഇതിൽ ഭൂരഭാഗം ചിത്രങ്ങളും.

തന്റെ പങ്കാളിയായ സിനീനത്തിനെ രാജകുടുംബത്തിലെ സുപ്രധാനമായ പല പദവികളിലും രാജാവ് നിയമിച്ചിരുന്നു. എന്നാൽ രാജ്ഞി സുതിദയ്ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണങ്ങളെ തുടർന്ന് രാജാവ് തന്നെ സിനീനത്തിനെ പദവികളിൽ നിന്നെല്ലാം പുറത്താക്കിയിരുന്നു. ക്ഷമാപണം നടത്തിയതിന് പിന്നാലെ സിനീനത്തിനെ വീണ്ടും രാജാവ് മടക്കിക്കൊണ്ടുവരികയായിരുന്നു. തായ്‌ലൻഡ് രാജാവിന്റെ സേനാ വിഭാഗത്തിൽ മേജർ ജനറലായ സിനീനത്ത് നേരത്തെ രാജാവിന്റെ അംഗരക്ഷക കൂടിയായിരുന്നു. തായ്‌ലൻഡിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും പൈലറ്റ് പരിശീലനവും ഇവർ പൂർത്തിയാക്കിയിരുന്നു.

സിനീനത്ത് കൊട്ടാരത്തിലേക്ക് മടങ്ങിയെത്തിയത് രാജാവിന്റെ ഭാര്യയായ സുതിദ രാജ്ഞിയ്ക്ക് തീരെ രസിച്ചിരുന്നില്ല. തായ് എയർലൈൻസിലെ ക്യാബിൻ ക്രൂ അംഗമായിരുന്നു സുതിദ 67 കാരനായ തായ് രാജാവിന്റെ നാലാമത്തെ ഭാര്യയാണ്. ഇന്ന് സിനീനത്തിന് നൽകിയിരിക്കുന്നത് പോലെ തന്റെ കൺസോർട്ടായാണ് രാജാവ് സുതിദയെ അവരോധിച്ചത്.

തായ്‌ലൻഡിലെ രാജാവിന് രാജ്ഞിയ്ക്ക് പുറമേയുള്ള ലൈംഗിക പങ്കാളിയെയാണ് കൺസോർട്ട് എന്നറിയപ്പെടുന്നത്. എന്നാൽ 2019ൽ ആദ്യ മൂന്ന് ഭാര്യമാരുമായുള്ള വിവാഹ മോചനം നേടിയ ശേഷം സുതിദയെ വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ അന്നേ വർഷം തന്നെ, വെറും മൂന്ന് മാസങ്ങൾക്ക് ശേഷം സിനീനത്തിനെ തന്റെ ഔദ്യോഗിക റോയൽ കൺസോർട്ട് ആയി രാജാവ് പ്രഖ്യാപിക്കുകയായിരുന്നു.