
മസ്‌ക്കറ്റ്: ഫൈസറിന്റെ കൊവിഡ് വാക്സിന്റെ ആദ്യ ബാച്ച് ഒമാനിൽ ഇന്നലെയെത്തി. രാജ്യത്തെ 60 ശതമാനം പേർക്കും വാക്‌സിൻ കുത്തിവയ്പ്പ് നൽകാനാണ് ഒമാൻ ലക്ഷ്യമിടുന്നത്.വാക്‌സിന്റെ ലഭ്യത കുറവായതിനാൽ ആദ്യഘട്ടത്തിൽ മുൻഗണനാ വിഭാഗങ്ങൾക്ക് മാത്രമായി വിതരണം പരിമിതപ്പെടുത്തും.
കൊവിഡ് പ്രതിരോധത്തിന്റെ മുൻനിരയിലുള്ള ആരോഗ്യപ്രവർത്തകർ, ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവർ, വയോജനങ്ങൾ തുടങ്ങിയവരെ ആദ്യഘട്ടത്തിൽ പരിഗണിക്കും.