crocodile

കാൻബറ: അഞ്ചര ദശലക്ഷത്തോളം വർഷങ്ങൾക്ക് മുമ്പ് ആസ്ട്രേലിയയിൽ ജീവിച്ചിരുന്ന ജീവിച്ചിരുന്ന മുതലയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് റിപ്പോർട്ട്. മുതലയ്ക്ക് 16 അടി (അഞ്ച് മീറ്റർ) നീളമുണ്ടായിരുന്നുവെന്നാണ് ക്വീൻസ്‌ലാന്റ് സർവകലാശാല പറയുന്നത്. സ്വാമ്പ് കിംഗ് എന്നാണ് ഈ മുതലകൾ അറിയപ്പെടുന്നത്. പാലുഡിറെക്സ് വിൻസെന്റിയെന്നാണ് ശാസ്ത്രജ്ഞർ ഇവയ്ക്ക് നൽകിയിരിക്കുന്ന പേര്. ഇന്നത്തെ ഏറ്റവും വലിയ ജീവനുള്ള മുതലയെക്കാൾ ഭാരം കൂടിയ തലയോട്ടിയ്ക്ക് ഉടമയായിരുന്നു ഈ മുതലയെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇവയ്ക്ക് വംശനാശം സംഭവിച്ചതിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല