
കോഴിക്കോട്: പ്രതിപക്ഷ ഉപനേതാവും മുൻ മന്ത്രിയുമായ ഡോ.എം.കെ. മുനീറിന് കൊവിഡ് സ്ഥിരീകരിച്ചു. ഫേസ് ബുക്കിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി അടുത്ത് ഇടപഴകിയവർ ജാഗ്രത പുലർത്തണമെന്നും രോഗലക്ഷണങ്ങളുള്ളവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.