
ന്യൂഡൽഹി: റിപ്പബ്ളിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസാമിയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടനിലെ ഹിന്ദി വാർത്താ ചാനലായ റിപ്പബ്ളിക് ഭാരതിന് ബ്രിട്ടീഷ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് റെഗുലേറ്റർ പിഴ ചുമത്തി. വിദ്വേഷ പരാമർശം നടത്തിയതിന് 20000 പൗണ്ടാണ് (20 ലക്ഷത്തോളം രൂപ) പിഴ ചുമത്തിയിരിക്കുന്നത്.
റിപ്പബ്ളിക് ഭാരത് ചാനൽ യു.കെയിൽ സംപ്രേഷണം ചെയ്യാൻ ലൈസൻസുള്ള വേൾഡ് വ്യൂ മീഡിയ നെറ്റ്‌വർക്ക് ലിമിറ്റഡിനാണ് പിഴ ചുമത്തിയത്.
ചാനലിൽ 2019 സെപ്തംർ ആറിന് സംപ്രേഷണം ചെയ്ത 'പൂച്താ ഹെ ഭാരത്' എന്ന പരിപാടിയിൽ വിദ്വേഷ പരാമർശം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കാലിക വിഷയങ്ങളെ കുറിച്ചുള്ള ദൈനംദിന പരിപാടിയാണിത്. ഈ പരിപാടിയിൽ പാകിസ്ഥാനിലെ ആളുകൾക്കെതിരായി പ്രകോപനവും വിദ്വേഷപരവുമായ പരാമർശം നടത്തിയെന്നാണ് കണ്ടെത്തൽ. ഇത്തരം പരാമർശങ്ങൾ ആവർത്തിക്കരുതെന്ന് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് റെഗുലേറ്റർ ഓഫ്‌കോം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.