
 പ്രോസസിംഗ് ഫീസിൽ 100% ഇളവ്
 വനിതാ ഇടപാടുകാർക്ക് പലിശയിൽ അധിക ഇളവ്
കൊച്ചി: 'ഹർ ദിൻ ഗോൾഡ് ലോൺ" എന്ന കാമ്പയിനുമായി ബാങ്ക് ഒഫ് ബറോഡയിൽ സ്വർണപ്പണയ വായ്‌പകൾക്ക് ആകർഷക ഇളവുകൾ. ജനുവരി നാലുവരെയുള്ള എല്ലാവിധ ബറോഡ സ്വർണപ്പണയ വായ്‌പകൾക്കും 100 ശതമാനം പ്രോസസിംഗ് ഫീസ് ഇളവുണ്ട്.
വനിതാ ഇടപാടുകാർക്ക് 'ആത്മനിർഭർ വിമൻ" എന്ന സന്ദേശവുമായി ബറോഡ ഗോൾഡ് ലോണിലെ കാർഷികം, റീട്ടെയിൽ, മറ്റ് മുൻഗണനാ വിഭാഗം വായ്പകൾ എന്നിവയ്ക്ക് മാർച്ച് 31വരെ പലിശനിരക്കിൽ അധിക ഇളവ് (കൺസഷൻ) ലഭിക്കും.
ബി.കെ.സി.സി (1.61 ലക്ഷം മുതൽ 25 ലക്ഷം വരെ. ഇതിൽ മൂന്നുലക്ഷം രൂപയ്ക്കുവരെ പലിശ സബ്‌വെൻഷൻ), സബ്‌വെഷൻ ഇല്ലാതെ കാർഷിക വായ്പ (പലിശനിരക്ക് 7.40-7.90 ശതമാനം. വനിതകൾക്ക് 7.40-7.65 ശതമാനം), റീട്ടെയിൽ ശ്രേണി - ഡിമാൻഡ് ലോൺ/ഇ.എം.ഐ ലോൺ (പലിശ 9.10 ശതമാനം, വനിതകൾക്ക് 8.60 ശതമാനം), ഓവർഡ്രാഫ്‌റ്റ് സ്‌കീം - നോൺ പ്രയോറിറ്റി (പലിശ 9.25 ശതമാനം, വനിതകൾക്ക് 8.75 ശതമാനം) എന്നിവയാണ് ബാങ്ക് ഒഫ് ബറോഡയുടെ ഗോൾഡ് ലോണുകൾ.
ബാങ്ക് ഒഫ് ബറോഡയുടെ എറണാകുളം സോൺ, ബാങ്കിന്റെ മൊത്തം സ്വർണപ്പണയ വായ്‌പകളിൽ മികച്ച പങ്കുവഹിക്കുന്നുണ്ട്. സോണിലെ മൊത്തം വായ്പകളിൽ 24 ശതമാനവും കാർഷിക വായ്പകളാണ്; ഇതിൽ 70 ശതമാനവും സ്വർണപ്പണയ വായ്‌പകളാണ്. കാർഷികേതര സ്വർണപ്പണയ വായ്‌പകളുടെ (റീട്ടെയിൽ) ലോൺ ടു വാല്യൂ 75 ശതമാനത്തിൽ നിന്ന് 90 ശതമാനമായി റിസർവ് ബാങ്ക് ഉയർത്തിയിട്ടുണ്ട്. ഇത്, ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനകരമാണ്.