
വാഷിംഗ്ടൺ: ഗെയിം ഭ്രാന്തമാർക്കിനി ചൂട് ചിക്കൻ കറുമുറെ കഴിച്ച് കൊണ്ട് ഗെയിം കളിയ്ക്കാം. ചിക്കൻ ചൂടോടെ സൂക്ഷിക്കാൻ ഭക്ഷണപ്രിയർക്കായി ഒരു ഗെയിം കൺസോൾ അവതരിപ്പിച്ചിരിക്കുകയാണ് കെ.എഫ്.സി. ഇതിലെ ചിക്കൻ ചേംബറിൽ കോഴിവിഭവങ്ങളടക്കമുള്ള പലഹാരങ്ങൾ ചൂടോടെ സൂക്ഷിക്കാം. ഹാഡ്‌വേർ നിർമ്മാതാക്കളായ കൂളർ മാസ്റ്ററുമായി ചേർന്നാണ് ഉപകരണം നിർമ്മിച്ചത്. ലോകത്താദ്യമായാണ് ഇൻ ബിൽട്ട് ചിക്കൻ ചേംബറുള്ള ഇത്തരത്തിലുള്ള ഒരു ഉപകരണം അവതരിപ്പിക്കുന്നതെന്ന് കെ.എഫ്.സി പറഞ്ഞു. ഇന്റലിന്റെ പിന്തുണയോടെയുള്ള ഗെയിം കൺസോൾ ആണിത്. 240 എഫ്.പി.എസിൽ സുഗമമായ ഗെയിം പ്ലേ സാദ്ധ്യമാണ് ഈ കൺസോളിലെന്ന് കംപ്യൂട്ടർ ഹാഡ്‌വേർ കമ്പനിയായ കൂളർ മാസ്റ്റർ പറയുന്നു. 240 ഹെർട്‌സ് ഔട്ട്പുട്ടും 4കെ ഡിസ്‌പ്ലേയും ഇത് പിന്തുണയ്ക്കും.