പൗഡർ സിൻസ് 1905 ഏപ്രിലിൽ തുടങ്ങും

ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന പൗഡർ സിൻസ് 1905 രാഹുൽ കല്ലു സംവിധാനം ചെയ്യുന്നു. കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി, ഒരേമുഖം, ഗൂഢാലോചന, സച്ചിൻ, സായാഹ്ന വാർത്തകൾ എന്നിവയാണ് അജുവും ധ്യാനും ഒന്നിച്ച അഭിനയിച്ച ചിത്രങ്ങൾ. ചിത്രീകരണത്തിനു ഒരുങ്ങുന്ന പ്രകാശൻ പറക്കട്ടെ, ചിത്രീകരണം പുരോഗമിക്കുന്ന ഖാലി പഴ്സ് ഒാഫ് ദ ബില്യനേഴ്സ് എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിക്കുന്നുണ്ട്.
ധ്യാൻ ആദ്യമായി സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമയിലും അജു അഭിനയിച്ചിരുന്നു. പ്രകാശ് പറക്കട്ടെ ജനുവരിയിൽ ആരംഭിക്കും. ഏപ്രിലിലാണ് പൗഡർ സിൻസ് 1905 ന്റെ ചിത്രീകരണം. ജി യെംസ് എന്റർടെയ് മെന്റിന്റെ സഹകരണത്തോടെ ഫെന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ അജു വർഗീസ്, അബ്ദുൾ ഗഫൂർ എന്നിവർ ചേർന്നാണ് പൗഡർ സിൻസ് 1905 നിർമിക്കുന്നത്. തിരക്കഥയും സംഭാഷണവും മനാഫ് എഴുതുന്നു. ഫാസിൽ നസീർ ഛായാഗ്രഹണം നിർവഹിക്കുന്നു.