
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഇന്ത്യ സന്ദർശിക്കാനുള്ള തീരുമാനം പുനഃപരിശോധിച്ചേക്കുമെന്ന് റിപ്പോർട്ട്. ജനിതക മാറ്റം വന്ന കൊറോണ വൈറസ് ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്തത് കാരണമാണിത്. അടുത്ത മാസം ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ അദ്ദേഹത്തെ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നു.
കൊറോണ വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്തതു കാരണം ബോറിസിന്റെ ഇന്ത്യാ സന്ദർശനത്തിന് സാദ്ധ്യതയില്ലെന്ന് കൗൺസിൽ ഒഫ് ബ്രിട്ടിഷ് മെഡിക്കൽ അസോസിയേഷൻ അദ്ധ്യക്ഷൻ ഡോ. ചന്ദ് നാഗ്പോൾ പറഞ്ഞു.
‘അടുത്ത അഞ്ച് ആഴ്ചയെക്കുറിച്ച് നമുക്ക് ഇന്ന് തീരുമാനമെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാണ്. വൈറസിന്റെ മാറ്റങ്ങൾ ദൈനംദിന അടിസ്ഥാനത്തിൽ സംഭവിക്കുന്നു. ഈ തോതിലുള്ള അണുബാധയും വ്യാപനവും തുടരുകയാണെങ്കിൽ ഇന്ത്യയിലേക്കുള്ള യാത്ര സാദ്ധ്യമല്ലായിരിക്കാം.’ – അദ്ദേഹം പറഞ്ഞു. എന്നാൽ, ഇതിനെക്കുറിച്ച് ബ്രിട്ടീഷ് സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.