
ക്വാലാലംപൂർ: കൊവിഡ് കാലത്ത് 10,000 പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കാനാകുമോ?.,അതും കൊവിഡ് മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിച്ചു കൊണ്ട്. എന്നാൽ, അങ്ങനെയൊരു വിവാഹം നടന്നിരിക്കുകയാണ് ക്വാലാലംപൂരിന് തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന പുത്രജയ നഗരത്തിൽ. പ്രമുഖ രാഷ്ട്രീയ നേതാവും മുൻ മന്ത്രിയുമായ തെൻകു അദ്നാന്റെ മകൻ തെങ്കു മുഹമ്മദ് ഹാഫിസിന്റെ ഡ്രൈവ്ത്രൂ വിവാഹമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വാഹനങ്ങളിലാണ് ദമ്പതിമാരെ ആശിർവദിക്കാനായി അതിഥികൾ എത്തിയത്.
കൊവിഡിനെത്തുടർന്ന് വാഹനത്തിന്റെ കണ്ണാടി ഉയർത്തണമെന്ന് പ്രത്യേകം നിർദ്ദേശം നൽകിയിരുന്നു. വിവാഹം മംഗളമായതിന് പിന്നാലെ തെൻകു അദ്നാൻ ചടങ്ങിനെത്തിയവർക്ക് ഫേസ്ബുക്കിലൂടെ നന്ദിയറിയിച്ചു. കാറിൽ ചടങ്ങിനെത്തിയ അതിഥികൾക്ക് ഭക്ഷണം പാഴ്സലായി നൽകുകയായിരുന്നു.