kunjalikkutty

കോഴിക്കോട്: എം.പി സ്ഥാനം രാജിവെച്ച് നിയമസഭയിൽ മത്സരിക്കാനുള്ള പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം വോട്ടർമാരെ പരിഹസിക്കുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. ഇത് ലീഗിന്റെ ആഭ്യന്തരകാര്യം മാത്രമാണെന്ന് കാണാനാവില്ല. അങ്ങനെയാണെങ്കിൽ തിരഞ്ഞെടുപ്പ് ചെലവ് പാണക്കാട് തങ്ങൾ വഹിക്കണം. അതല്ലെങ്കിൽ കുഞ്ഞാലിക്കുട്ടി വഹിക്കണം.

മുല്ലപ്പള്ളി കോൺഗ്രസിനെ ലീഗിന്റെ ആലയിൽ കെട്ടിയിരിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.