
ഗാന്ധിനഗർ: സിംഹങ്ങളുടെ ആക്രമണത്തിൽ 17കാരിക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ ജുനാഗദ് ജില്ലയിലെ ധനുഫുലിയാ ഗ്രാമത്തിലാണ് സംഭവം. രാത്രി 9.30 ഓടെ സഹോദരിക്കൊപ്പം വീടിന് പുറത്തിറങ്ങിയപ്പോഴാണ് സംഭവം. രണ്ട് സിംഹങ്ങൾ പെൺകുട്ടിയെ ആക്രമിച്ചു. സഹോദരി സമീപത്തുണ്ടായിരുന്ന ജലസംഭരണിയിലേക്ക് ചാടി രക്ഷപ്പെട്ടു. അനക്കമറ്റ പെൺകുട്ടിയെ കാട്ടിലേക്ക് കടിച്ചു കൊണ്ടു പോവുകയായിരുന്നു. പിന്നീട് നടന്ന തെരച്ചിലിൽ പാതി ഭക്ഷിച്ച നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. രണ്ട് സിംഹങ്ങൾ ഒരുമിച്ച് വേട്ടയ്ക്കിറങ്ങുന്നത് അസാധാരണമാണെന്നും ഇവയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായും വനപാലകർ പറഞ്ഞു. കഴിഞ്ഞ 6 മാസമായി പ്രദേശത്ത് സിംഹങ്ങളുടെ ശല്യമുണ്ടെന്ന് ഗ്രാമവാസികൾ പറയുന്നു