sugathakumari
sugathakumari

സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് എഴുത്തച്ഛൻ പുരസ്‌കാരം, സാമൂഹികസേവനത്തിനുള്ള ലക്ഷ്മി അവാർഡ്, കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം, ഓടക്കുഴൽ പുരസ്‌കാരം, വയലാർ അവാർഡ്, ആശാൻ പുരസ്‌കാരം, ലളിതാംബിക അന്തർജ്ജനം അവാർഡ്, വള്ളത്തോൾ അവാർഡ്,​ കേരള സാഹിത്യ അക്കാഡമി ഫെലോഷിപ്പ്,​ ബാലാമണിയമ്മ അവാർഡ്, പ്രകൃതിസംരക്ഷണ യത്‌നങ്ങൾക്കുള്ള ഇന്ത്യാ സർക്കാരിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്, സരസ്വതി സമ്മാൻ എന്നിവ സുഗതകുമാരിയെ തേടിയെത്തി.

@പ്രധാനകൃതികൾ

പാതിരാപ്പൂക്കൾ, ഇരുൾ ചിറകുകൾ, രാത്രിമഴ,​ പാവം മാനവഹൃദയം, അമ്പലമണി, കുറിഞ്ഞിപ്പൂക്കൾ, തുലാവർഷപ്പച്ച, രാധയെവിടെ, കൃഷ്ണ കവിതകൾ, ദേവദാസി, വാഴത്തേൻ, മലമുകളിലിരിക്കെ, മണലെഴുത്ത് എന്നിവയാണ് മറ്റ് പ്രധാന കവിതകൾ. സുഗതകുമാരിയുടെ സമ്പൂർണ കവിതകൾ ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാവു തീണ്ടല്ലെ, മേഘം വന്നുതൊട്ടപ്പോൾ, വാരിയെല്ല് തുടങ്ങിയ ലേഖന സമാഹാരങ്ങളും അമ്പലമണി, രാത്രിമഴ തുടങ്ങി പത്ത് കവിതാ സമാഹാരങ്ങളും ഉണ്ട്.