
സിഡ്നി: ആസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിൽ ബാറ്റ് ചെയ്യുന്നതിനിടെ കൈയിൽ പന്ത് കൊണ്ട് പരിക്കേറ്റ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയ്ക്ക് പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങളിൽ കളിക്കാനാകില്ല. ആറാഴ്ചത്തെ വിശ്രമമാണ് അദ്ദേഹത്തിന് നിർദ്ദേശിച്ചിരിക്കുന്നത്. ഷമി നാട്ടിലേക്ക് മടങ്ങും. പരമ്പരയിൽ 0-1ന് പിന്നിൽ നിൽക്കുന്ന ഇന്ത്യയ്ക്ക് ഷമിയുടെ അഭാവം തിരിച്ചടിയാണ്. 26നാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്.