naranippuzha-

തിരുവനന്തപുരം : ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന സംവിധായകൻ നരണിപ്പുഴ ഷാനവാസ് ഇന്ന് രാത്രി പത്തരയോടെയാണ് ഒരുപാട് കഥകൾ ബാക്കിയാക്കി ഈ ലോകത്തോട് വിട പറഞ്ഞത്. ഷാനവാസ് അവസാനമായി സംവിധാനം ചെയ്ത സൂഫിയും സുജാതയും ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. ജയസൂര്യ,​ അദിതി റാവു,​ ദേവ് മോഹൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന്റെ നിർമ്മാതാവ് നടൻ വിജയ് ബാബു ആയിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഒടിടി റിലീസായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

ഒരായുഷ്കാലത്തേക്കുള്ള ഓർമ്മകളും എന്നോട് പറഞ്ഞ കുറേ കഥകളും ബാക്കി വച്ച് അവൻ പോയി ..നമ്മുടെ സൂഫി. നിനക്ക് വേണ്ടി ഞങ്ങൾ പരമാവധി ശ്രമിച്ചു ഷാനു,​ ഒരുപാട് സ്നേഹം... വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചു.

ഒരു ആയുഷ്ക്കാലത്തേക്കുള്ള ഓർമകളും എന്നോട് പറഞ്ഞ കുറേ കഥകളും ബാക്കി വെച്ച് അവൻ പോയി.... നമ്മുടെ സൂഫി.. We tried our best for u shaanu ... love u lots

Posted by Vijay Babu on Wednesday, 23 December 2020

നേരത്തെ കോയമ്പത്തൂരിൽ നിന്ന് കൊച്ചിയിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി ഷാനവാസിനെ കൊണ്ടുവരുന്ന ആംബുലൻസിന് വഴിയൊരുക്കണമെന്നും വിജയ് ബാബു അഭ്യർത്ഥിച്ചിരുന്നു. ഷാനവാസ് മരിച്ചതായി രാവിലെ പരന്ന വ്യാജവാർത്തയ്ക്കെതിരെയും വിജയ് ബാബു ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.