
ബ്യൂണേഴ്സ് അയേഴ്സ് : അന്തരിച്ച ഇതിഹാസ താരം ഡിയാഗോ മറഡോണയുടെ ഹൃദയത്തിനും വൃക്കകൾക്കും കരളിനും പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. അതേസമയം ആൽക്കഹോളിന്റെയോ മറ്റ് മയക്കുമരുന്നുകളുടേയൊ അംശങ്ങളൊന്നും മറഡോണയുടെ ശരീരത്തിൽ ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ബ്യൂണേഴ്സ് അയേഴ്സിന്റെ വടക്കൻ പ്രവിശ്യയായ സാൻ ഇസിഡ്രോയിലെ പബ്ലിക്ക് പ്രോസിക്യൂട്ടർ ആണ് മറഡോണയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വിട്ടത്. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ചില ദുരൂഹതകൾ ഉണ്ടെന്ന് ബന്ധുക്കൾ നേരത്തെ പരാതി പറഞ്ഞു. തുടർന്ന് അന്വേഷണം നടക്കുകയാണ്. കഴിഞ്ഞ നവംബർ 25നായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് മറഡോണയുടെ മരണം.