
കാസർകോട് : കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നു. കല്ലൂരാവിയിലെ ഡിവൈഎഫ്ഐ എക്സിക്യൂട്ടീവ് അംഗം അഔഫ് അബ്ദുൾ റഹ്മാൻ(29) ആണ് മരിച്ചത്. രാത്രി 11.15 ഓടെയാണ് സംഭവം. കുത്തേറ്റ അഔഫ് അബ്ദുൾ റഹ്മാനെ കാസർകോട് മൻസൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കും പിന്നിട് പരിയാരം മെഡിക്കൽ കോളേജിലേക്കും മാറ്റി.
ആക്രമണത്തിന് പിന്നിൽ മുസ്ലിംലീഗ് ആണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. കഴിഞ്ഞ കുറേ നാളുകളായി മേഖലയിൽ സംഘർഷം നിലനിന്നിരുന്നു. കൊലപാതകത്തിന് സംഘർഷവുമായി ബന്ധമുണ്ടോ എന്നതിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.