rajesh

തിരുവനന്തപുരം: നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്ന് രണ്ട് കൊലക്കേസ് പ്രതികൾ രക്ഷപെട്ടു. തിരുവനന്തപുരം വട്ടപ്പാറയിൽ എസ് എസ് എൽ സി വിദ്യാർത്ഥിനിയെ ബലാത്സഗം ചെയ്‌ത ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിയായ രാജേഷും ഭാര്യയെ കൊന്ന കേസിലെ പ്രതി ശ്രീനിവാസനുമാണ് ജയിൽ ചാടിയത്. പ്രതി രാജേഷ് കുമാറിനെ വധശിക്ഷയ്‌ക്ക് വിധിച്ചിരുന്നെങ്കിലും പിന്നീട് ശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി ഇളവ് ചെയ്യുകയായിരുന്നു. രണ്ട് പ്രതികൾക്കുമായി തിരച്ചിൽ ഉൗർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.