
ഡിസംബർ രാത്രിയിലെ ശാന്തമായ കടലിന്റെ രാത്രി ഭംഗി. അതിനൊപ്പം ക്രിസ്‌തുമസ് കാലം കോർത്തിണക്കി ഒരു ഫോട്ടോഷൂട്ട് നടത്തിയാൽ എങ്ങനെയിരിക്കും. ചുവപ്പ് വസ്‌ത്രം അണിഞ്ഞ് സ്റ്രൈലിഷ് ലുക്കിൽ കൊച്ചി വൈപ്പിൻ ബീച്ചിൽ നടത്തിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലാകുന്നത്. അർച്ചനയാണ് ഫോട്ടോഷൂട്ടിലെ മോഡൽ.

ഡോട്സ് പ്രൊഡക്ഷന് വേണ്ടി രഞ്ജിത്ത് കല്ലറക്കലാണ് ഫോട്ടോ ഷൂട്ട് ഒരുക്കിയത്. അമലാണ് ചിത്രങ്ങൾ പകർത്തിയത്. നേരത്തെയും അർച്ചന ഗ്ലാമർ ഫോട്ടോ ഷൂട്ടുമായി രംഗത്ത് എത്തിയിരുന്നു. അർച്ചനയുടെ ചിത്രങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളും ഉയർന്നുവന്നിരുന്നു.

മുൻകാലങ്ങളിൽ ഫോട്ടോകളെ വിമർശികർക്കുന്നവർക്ക് ശക്തമായ മറുപടി നൽകാനും അർച്ചന മറന്നിരുന്നില്ല. എന്നാൽ അർച്ചനയുടെ പുതിയ ചിത്രങ്ങൾ കണ്ട് ഇപ്പോൾ വിമർശകരുടെ കണ്ണ് തളളിയിരിക്കുകയാണ്. എന്നാൽ ക്രിസ്‌മസ് കാലത്തെ സ്റ്റൈലിഷ് ഫോട്ടോകളെ കുറിച്ച് സോഷ്യൽമീഡിയയിൽ മികച്ച അഭിപ്രായമാണ് ഉയരുന്നത്.