
തിരുവനന്തപുരം: കർഷക നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ പ്രത്യേക നിയമസഭ സമ്മേളനം വിളിക്കുന്നതിൽ ഉറച്ച് സംസ്ഥാന സർക്കാർ. 31ന് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് വീണ്ടും ശുപാർശ നൽകാനാണ് സർക്കാർ തീരുമാനം.
നേരത്തെ നിശ്‌ചയിച്ചത് പോലെ തന്നെ കർഷകരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ഒരു മണിക്കൂറാണ് സഭ സമ്മേളിക്കാൻ തീരുമാനിച്ചിരിക്കുന്ന സമയം. ഗവർണറോട് ഏറ്റുമുട്ടി മുന്നോട്ട് പോകേണ്ടന്നായിരുന്നു സർക്കാരിന്റെ ആദ്യ നിലപാട്. എന്നാൽ കേന്ദ്രത്തിനെതിരെ സർക്കാർ ഇന്നലെ ശക്തമായ നിലപാട് എടുത്തിരുന്നു. നിയമസഭ ചേരേണ്ട പ്രാധാന്യം തീരുമാനിക്കേണ്ടത് മന്ത്രിസഭയാണെന്നാണ് സ്‌പീക്കറുടെയും അഭിപ്രായം.