
ജോജു ജോർജ്,അജു വർഗീസ്,നിരഞ്ജൻ രാജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖിൽ മാരാർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഒരു താത്വിക അവലോകനം എന്ന ചിത്രത്തിലൂടെ കൊട്ടരക്കര ശ്രീധരൻനായരുടെ ഇളയ മകൾ ശൈലജ കൃഷ്ണകുമാർ ആദ്യമായി വെള്ളിത്തിരയിൽ എത്തുന്നു.സന്ധ്യാ രാജേന്ദ്രൻ നിർമ്മിച്ച് കെ.കെ.രാജീവ്  സംവിധാനം ചെയ്ത അന്നാ കരീന എന്ന ടെലി സീരിയലിലൂടെയാണ് ശൈലജ കൃഷ്ണകുമാർ അഭിനയരംഗത്തെത്തിയത്.സുരാജ് വെഞ്ഞാറമൂടിന്റെ ജ്യേഷ്ഠൻ സജി വെഞ്ഞാറമൂട് അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.ഷമ്മി തിലകൻ,സലിം കുമാർ,കൃഷ്ണ കുമാർ,ജയകൃഷ്ണൻ, മേജർ രവി,ശ്രീജിത് രവി,മാമുക്കോയ,പ്രശാന്ത് അലക്സ് ,മനു രാജ് എന്നിവരാണ് മറ്റു താരങ്ങൾ.പൂർണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്കി ഒരുക്കുന്ന ഒരു താത്വിക അവലോകം ജനുവരി ഒന്നിന് പാലക്കാട് ആരംഭിക്കും.യോഹൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ.ഗീവർഗീസ് യോഹന്നാൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണൻ നിർവഹിക്കുന്നു.