sunny

ചിത്രീകരണം തിരുവനന്തപുരത്ത്

സൂപ്പർഹിറ്റായ എന്ന് നിന്റെ മൊയ്‌തീന് ശേഷം ആർ.എസ്. വിമൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ചെത്തി മന്ദാരം തുളസിയെന്ന് പേരിട്ടു. തിരുവനന്തപുരത്ത് ചിത്രീകരണമാരംഭിച്ച ഈ ചിത്രത്തിൽ സണ്ണി വയ്‌നും വിജയ് ബാബുവും വേദികയുമാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ആർ.എസ്. വിമൽ തന്നെയാണ് ചിത്രം നിർമ്മിക്കുന്നതും. അനിൽ നായരാണ് ഛായാഗ്രാഹകൻ.കഴിഞ്ഞ ജനുവരിയിൽ അനൗൺസ്‌ ചെയ്ത ടൈറ്റിലാണ് ചെത്തി മന്ദാരം തുളസി. സണ്ണി വയ്‌ൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സണ്ണി വയ്‌ൻ നിർമ്മിക്കാനിരുന്ന ചിത്രത്തിൽ മൂന്ന് പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി അവതരിപ്പിക്കാനായിരുന്നു പ്ളാൻ. പിന്നീടാണ് നിർമ്മാതാവിന്റെയും താരങ്ങളുടെയും കാര്യത്തിൽ മാറ്റം വന്നത്.ശംഖുംമുഖത്ത് ചിത്രത്തിലെ ഗാനരംഗമാണ് കഴിഞ്ഞ ദിവസങ്ങളിൽ ചിത്രീകരിച്ചത്.മറുനാടൻ നായികയായ വേദിക നാല് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും മലയാളത്തിൽ അഭിനയിക്കുന്നത്. 2016-ൽ റിലീസായ ജെയിംസ് ആൻഡ് ആലീസ്, വെൽക്കം ടു സെൻട്രൽ ജയിൽ എന്നീ ചിത്രങ്ങളിലാണ് വേദിക മലയാളത്തിൽ ഒടുവിലഭിനയിച്ചത്.