pinarayi-vijayan

തിരുവനന്തപുരം: നിയമസഭാ സമ്മളനം വിളിക്കാൻ അനുമതി നിഷേധിച്ച ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ പറയുന്നത് അദ്ദേഹത്തിന്റെതായ ധർമ്മം നിർവ്വഹിക്കുന്നു എന്നാണ്. ഇത് ​ഗവർണർ തെറ്റിദ്ധരിച്ചതുകൊണ്ടാകാമെന്നാണ് മുഖ്യമന്ത്രിയുടെ വിമർശനം.

മന്ത്രിസഭയുടെ തീരുമാനം അനുമതിക്ക് കൊടുത്താൽ ​ഗവർണർ അത് അംഗീകരിക്കണം എന്നാണ്. ​ഗവർണറുടെ നടപടി പാർലമെന്ററി സമ്പ്രദായത്തിന് എതിരാണ്. മന്ത്രിസഭാ യോഗ ശുപാർശ ഗവർണർ അംഗീകരിക്കുന്നതാണ് പതിവ്. ഡിസംബർ 31ന് സഭാ സമ്മേളനം വിളിക്കാൻ ഗവർണറോട് ശുപാർശ ചെയ്യും. ഗവർണർ അനുമതി നൽകും എന്ന് പ്രതീക്ഷിക്കുന്നു. കർഷകരുടെ പ്രശ്‌നങ്ങളിൽ സംസ്ഥാനത്തിന് ഉത്കണ്‌ഠയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.