antarctica

ലണ്ടൻ: യു.കെയിലെ ജനിതകമാറ്റം സംഭവിച്ച വൈറസിനെ തടയാൻ മോഡേണ വാക്സിന് കവിയുമെന്ന് വാക്സിൻ നിർമ്മാതാക്കൾ. ഇതിനുള്ള പരീക്ഷണം തുടങ്ങിയെന്നും ഇവർ അറിയിച്ചു. പരീക്ഷണഘട്ടത്തിൽ ​സാർസ്​ കൊവിഡിന്റെ വിവിധ വ​കഭേദങ്ങളിൽ വാക്​സിൻ പരീക്ഷിച്ചിരുന്നു. ഇൗ പരീക്ഷണങ്ങൾ വിജയമായിരുന്നുവെന്ന്​​ മോഡേണ അറിയിച്ചു. അടുത്താഴ്ചകളിൽ ഇതിനുള്ള കൂടുതൽ പരീക്ഷണങ്ങൾ നടത്തുമെന്ന്​ മോഡേണ വ്യക്തമാക്കിയിട്ടുണ്ട്​. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ പുതിയ വകഭേദം യു.കെയിലാണ് കണ്ടെത്തിയത്. മുമ്പ്​ കണ്ടെത്തിയ വൈറസിനേക്കാളും 70 ശതമാനം വരെ വേഗത്തിലാണ് പുതിയ വൈറസിന്റെ വ്യാപനം. ഈ വൈറസിനെ പ്രതിരോധിക്കാൻ ഇപ്പോൾ കണ്ടെത്തിയ വാക്​സിനുകൾ മതിയാവുമോയെന്നും സംശയമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വൈറസിനെ ചെറുക്കാൻ മോഡേണയ്ക്ക് കഴിയുമെന്ന് നിർമ്മാതാക്കൾ അറിയിച്ചത് .

ലണ്ടനിലും വടക്കുപടിഞ്ഞാറൻ മേഖലയിലുമായി ദക്ഷിണാഫ്രിക്കയിൽനിന്ന് എത്തിയ രണ്ടു പേരിലാണ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. ഇതോടെ ദക്ഷിണാഫ്രിക്കയിലേക്ക് യാത്രാ വിലക്കേർപ്പെടുത്തി. സമീപ ദിവസങ്ങളിൽ ദക്ഷിണാഫ്രിക്കയിൽനിന്ന് എത്തിയവരോട് ക്വാറന്റീനിൽ പോകാൻ നിർദേശം നൽകി. ബ്രിട്ടനിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിലായി ഇന്ത്യയിലെത്തിയ 22 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക പരത്തുന്നു.

അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് കോടി തൊണ്ണൂറ് ലക്ഷം കടന്നതായി റിപ്പോർട്ട്. ദിനം പ്രതി മരണനിരക്കും വർദ്ധിക്കുകയാണ്. ഒപ്പം രോഗമുക്തരാകുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് ആശ്വാസം നൽകുന്നതുമാണ്. നിലവിൽ ലോകത്തിലെ മരണനിരക്ക് 17.41 ലക്ഷം കടന്നു. 5.58 പേർ രോഗമുക്തി നേടിയതായും റിപ്പോർട്ടുകൾ പറയുന്നു.

അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾ.

കൊവിഡ്: ഒടുവിൽ അന്റാർട്ടിക്കയിലും

സാന്റിയാഗോ: കൊറോണ വൈറസിന്റെ സാനിധ്യം അന്റാർട്ടിക്കയിലും സ്ഥിരീകരിച്ചു. ഇതോടെ ലോകത്തെ എല്ലാ ഭൂഖണ്ഡത്തിലും വൈറസ് വ്യാപിച്ചിതായി റിപ്പോർട്ട്. ഇവിടുത്തെ 58 പേരിൽ നടത്തിയ പരിശോധനയിൽ 36 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 26 പേർ ചിലിയൻ സൈനികരും 10 പേർ മറ്റ് അറ്റകുറ്റപ്പണികൾ നടത്തുന്നവരുമാണ്. ഇവരിൽ ആരുടെയും നില ഗുരുതരമല്ല. ജനറൽ ബെർനാഡോ ഒ ഹിഗ്ഗിൻസ് റിക്വൽമി റിസർച്ച് ബേസിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടുത്തെ 13 ചിലിയൻ ആസ്ഥാനങ്ങലിൽ ഒന്നാണിത്. ഭൂഖണ്ഡത്തിൽ 1000 ഗവേഷകരും മറ്റു സന്ദർശകരും ഇവിടെ താമസിക്കുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചിലിയൻ നാവികസേനയുടെ സർജന്റ് ആൽഡിയ വിതരണ കപ്പലിലുള്ള 21 പേർക്ക് അണുബാധ ഉണ്ടെന്ന് ചിലിയിലെ ബയോബിയോ മേഖലയിലെ ആരോഗ്യമന്ത്രി കഴിഞ്ഞദിവസം അറിയിച്ചു. ജീവനക്കാരായ 208 പേരേയും കപ്പലിൽ തന്നെ പാർപ്പിച്ചിരിക്കുകയാണെന്ന് നാവികസേന അറിയിച്ചു. കൊവിഡ് ബാധിതരെ ചിലിയിലെ പുന്ത അരെനാസിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബർ 27നും ഡിസംബർ 10നും ഇടയിൽ ട്രിനിറ്റി പെനിൻസുലയിലെ കപ്പൽ സർവീസ് നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

രോഗവ്യാപനം കൂടിയ രാജ്യങ്ങളും രോഗികളുടെ എണ്ണവും

1. യു.എസ്.. ഇന്ത്യ ബ്രസീൽ

ആകെ രോഗികൾ .1.90 കോടി 1.05 കോടി 74.00 ലക്ഷം

മരണം........ 3.35 ലക്ഷം 1.46 ലക്ഷം 1.90 ലക്ഷം

രോഗമുക്തി............. 1.12 കോടി 9.70 ലക്ഷം 65.05 ലക്ഷം