meteor-

ബീജിംഗ് : കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തോടെ അന്തരീക്ഷത്തിലൂടെ ചീറിപ്പാഞ്ഞ് കടന്നുപോകുന്ന ഉൽക്കകൾ എന്നും ശാസ്ത്രലോകത്തിന് കൗതുകമാണ്. പതിനായിരക്കണക്കിന് ഉൽക്കകളാണ് ഭൂമിയ്ക്ക് ചുറ്റും സഞ്ചരിക്കുന്നത്. അന്തരീക്ഷത്തിൽ പ്രവേശിച്ച് കത്തിയമരുന്ന ചില ഉൽക്കകൾ ഭൂമിയിൽ പതിക്കാറുണ്ട്. അത്തരത്തിലൊരു ഉൽക്കാപതനത്തിന്റെ വീഡിയോയും ചിത്രങ്ങളും വാർത്തകളിൽ നിറയുകയാണ്.

ചൈനയിലെ വടക്ക് പടിഞ്ഞാറൻ നഗരമായ യുഷുവിലാണ് കഴിഞ്ഞ ദിവസം കൂറ്റൻ ഉൽക്ക തകർന്നു വീണത്. നഗരത്തിന് മുകളിൽ ആകാശത്ത് കൂടി പായുന്ന തീഗോളത്തിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായിരിക്കുകയാണ്. ആകാശത്ത് പ്രകാശം ജ്വലിപ്പിച്ച് സഞ്ചരിച്ച വസ്തു എന്താണെന്ന് അറിയാതെ നാട്ടുകാരെല്ലാം ആദ്യം പകച്ചു നിൽക്കുകയായിരുന്നു.

A giant fireball has been spotted flashing across the sky and crashing into a county in southern #China.

Footage taken by stunned locals shows an unidentified object exploding into a blazing sphere as it plunges at a fast speed towards the earth.
📹 pic.twitter.com/DmAQDhkZ7G

— Mete Sohtaoğlu (@metesohtaoglu) December 23, 2020

എന്നാൽ മാദ്ധ്യമങ്ങളിൽ വാർത്തയായതോടെയാണ് ഇത് ഉൽക്കയാണെന്ന് മനസിലായത്. തികച്ചും പ്രകാശ പൂർണവും അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതോടെ പൊട്ടിത്തെറിക്കുന്നതുമായ ബോളിഡ് ഉൽക്കയാണിതെന്നാണ് ഗവേഷകർ പറയുന്നത്. തീഗോളം എന്നറിയപ്പെടുന്ന ഇവയ്ക്ക് ചന്ദ്രനേക്കാൾ പ്രകാശമുണ്ട്. നിരവധി പേരാണ് ആകാശത്ത് ഉഗ്ര ശബ്ദങ്ങൾ കേട്ടതായി അറിയിച്ചത്.

ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രകാശപൂർണമായ ഇത്തരം ഉൽക്കകൾ കത്തിവീഴാറുണ്ട്. ബുധനാഴ്ച രാവിലെ 7.25 ഓടെയാണ് ചൈനയിൽ ഈ ഉൽക്ക പതിച്ചത്. നിലവിൽ ആർക്കും പരിക്കുകളോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.