sere-fed

മെൽബൺ : വെറ്ററൻ താരങ്ങളായ റോജർ ഫെഡററും സെറീന വില്യംസും ഇക്കുറി ആസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ കളിക്കാനുണ്ടാകുമെന്ന് ടൂർണമെന്റ് അധികൃതർ അറിയിച്ചു. പരിക്കുമൂലം ഫെഡറർ ഈവർഷത്തെ യു.എസ് ഓപ്പണിലും ഫ്രഞ്ച് ഓപ്പണിലും കളിച്ചിരുന്നില്ല.കഴിഞ്ഞ വർഷം ആസ്ട്രേലിയൻ ഓപ്പണിൽ ഫെഡറർ സെമിയിൽ നൊവാക്ക് ജോക്കോവിച്ചിനോട് തോറ്റ് പുറത്താവുകയായിരുന്നു. 2017ന് ശേഷം ആദ്യമായാണ് സെറീന ആസ്ട്രേലിയൻ ഓപ്പണിൽ കളിക്കാൻ ഒരുങ്ങുന്നത്. നിലവിലെ ചാമ്പ്യന്മാരായ നൊവാക്കും ആഷ്ലി ബാർട്ടിയും ഇക്കുറിയുമുണ്ടാകും.പതിവ് ജനുവരിക്ക് പകരം ഫെബ്രുവരി എട്ടിനാണ് ഇത്തവണ ആസ്ട്രേലിയൻ ഓപ്പൺ തുടങ്ങുന്നത്.