vee

ശബരിമല : സംസ്ഥാന സർക്കാരിന്റെ 2021ലെ ഹരിവരാസനം പുരസ്‌കാരം ഗായകൻ എം.ആർ. വീരമണി രാജുവിന്. ഒരു ലക്ഷം രൂപയും പ്രശാംസാപത്രവും അടങ്ങുന്ന പുരസ്കാരം മകരവിളക്ക് തെളിയുന്ന ജനുവരി 14ന് സന്നിധാനത്ത് നടക്കുന്ന ചടങ്ങിൽ നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. എല്ലാ വർഷവും ശബരിമലദർശനം നടത്തുന്ന വീരമണി രാജു മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ആയിരക്കണക്കിന് ഭക്തിഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി അവാർഡടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.