kili

കു​വൈ​ത്ത്​ സി​റ്റി: സൗ​ദി​യി​ൽ വെ​ട്ടു​കി​ളി​ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ കു​വൈ​ത്ത്​ കാ​ർ​ഷി​ക, മ​ത്സ്യ​വി​ഭ​വ അ​തോ​റി​റ്റി ജാ​ഗ്ര​ത​യി​ൽ. സൗ​ദി​യി​ലെ സു​ൽ​ഫി പ്ര​വി​ശ്യ​യി​ലാ​ണ്​​ വെ​ട്ടു​കി​ളി​ക്കൂ​ട്ടത്തെ ക​ണ്ടെ​ത്തി​യ​ത്. കാ​റ്റ്​ കു​വൈ​ത്ത്​ ദി​ശ​യി​ലേ​ക്ക്​ വീ​ശു​ന്ന​തി​നാ​ൽ മൂ​ന്നു​ദി​വ​സ​ത്തി​ന്​ ശേ​ഷം ഇ​വ കു​വൈ​ത്തി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​നു​ള്ള സാ​ധ്യ​തയുണ്ട്. കു​വൈ​ത്തി​ൽ​നി​ന്ന്​ 500 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ്​ സു​ൽ​ഫി പ്ര​വി​ശ്യ. അതിനാൽ അധികൃതർ കനത്ത ജാഗ്രതയിലാണ്. ആ​രെ​ങ്കി​ലും വെ​ട്ടു​കി​ളി സാ​ന്നി​ധ്യം ക​ണ്ടാ​ൽ ഫോ​ട്ടോ​യും വി​ഡി​യോ​യും എ​ടു​ത്ത്​ അ​ധി​കൃ​ത​രെ അ​റി​യി​ക്ക​ണം. അ​തോ​റി​റ്റി​യു​ടെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ​യോ വാ​ട്​​സ്​​ആ​പ്പി​ലൂ​ടെ​യോ അ​റി​യി​ക്കാം. വ​ഫ്​​റ ഭാ​ഗ​ത്തു​ള്ള​വ​ർ 50314455 എ​ന്ന വാ​ട്​​സ്​​ആ​പ്​ ന​മ്പ​റി​ലും മ​റ്റു ഭാ​ഗ​ത്തു​ള്ള​വ​ർ 97982998 എ​ന്ന ന​മ്പ​റി​ലു​മാ​ണ്​ അ​റി​യി​ക്കേ​ണ്ട​ത്.