
കുവൈത്ത് സിറ്റി: സൗദിയിൽ വെട്ടുകിളികളുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ കുവൈത്ത് കാർഷിക, മത്സ്യവിഭവ അതോറിറ്റി ജാഗ്രതയിൽ. സൗദിയിലെ സുൽഫി പ്രവിശ്യയിലാണ് വെട്ടുകിളിക്കൂട്ടത്തെ കണ്ടെത്തിയത്. കാറ്റ് കുവൈത്ത് ദിശയിലേക്ക് വീശുന്നതിനാൽ മൂന്നുദിവസത്തിന് ശേഷം ഇവ കുവൈത്തിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. കുവൈത്തിൽനിന്ന് 500 കിലോമീറ്റർ അകലെയാണ് സുൽഫി പ്രവിശ്യ. അതിനാൽ അധികൃതർ കനത്ത ജാഗ്രതയിലാണ്. ആരെങ്കിലും വെട്ടുകിളി സാന്നിധ്യം കണ്ടാൽ ഫോട്ടോയും വിഡിയോയും എടുത്ത് അധികൃതരെ അറിയിക്കണം. അതോറിറ്റിയുടെ ട്വിറ്റർ അക്കൗണ്ടിലൂടെയോ വാട്സ്ആപ്പിലൂടെയോ അറിയിക്കാം. വഫ്റ ഭാഗത്തുള്ളവർ 50314455 എന്ന വാട്സ്ആപ് നമ്പറിലും മറ്റു ഭാഗത്തുള്ളവർ 97982998 എന്ന നമ്പറിലുമാണ് അറിയിക്കേണ്ടത്.