quatar

ദോ​ഹ: കൊവിഡ് വ്യാപനത്തിലും പുതുവർഷത്തിൽ യാത്രക്കാർക്ക് പുത്തൻ ഇളവുകളുമായി ഖത്തർ എയർവേയ്സ്. ഖത്തറിൽ ഇഷ്യൂ ചെയ്ത ടിക്കറ്റുകലിൽ അവസാന വാക്ക് യാത്രക്കാരന്റേതാണ്. ഇതുപ്രകാരം യാത്രാ തീയതി എത്രവേണമെങ്കിലും മാറ്റാം റീപണ്ടിന് പ്രത്യേകം ഫീസും നൽകേണ്ട.2021 ഏപ്രിൽ 30ന് മുൻപ് ഇഷ്യൂ ചെയ്ത ടിക്കറ്റുകൾക്കാണ് ഈ ഓഫർ. അതേവർഷം ഡിസംബർ 31 ഉള്ളിൽ യാത്ര പൂർത്തിയാക്കുകയും വേണം. കൊവിഡ് കാരണം പ്രതികൂല സാഹചര്യം നിലനിൽക്കുമ്പോഴും ഇത്തരം തീരുമാനം യാത്രക്കാരായ പ്രവാസികൾക്ക് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തിൽ.