
മലപ്പുറം: എം.പി സ്ഥാനം രാജിവച്ച് നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം പുനഃപ്പരിശോധിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് മൊയിൻ അലി ശിഹാബ് തങ്ങൾ . തീരൂമാനം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന് മൊയിൻ അലി തങ്ങള്‍ പറഞ്ഞു. പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ മകനാണ് മൊയിൻ അലി.
നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരൂമാന പ്രഖ്യാപനത്തിന് പിന്നാലെ ഇടതുപക്ഷവും ബിജെപിയും ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂത്ത് ലീഗിന്റെ ഭിന്നാഭിപ്രായം വന്നിരിക്കുന്നത്. മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയാണ് കുഞ്ഞാലിക്കുട്ടിയെ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിനെ കുറിച്ച് തീരുമാനമെടുത്തത്. തെക്കന്‍ കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനം. പാര്‍ലമെന്റ് ഉപതിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും ഒരേസമയം നടത്താന്‍ പറ്റുന്ന തരത്തില്‍ രാജിവയ്ക്കാനാണ് ആലോചന