
387.18 കോടി രൂപ ചെലവഴിച്ചു നിർമിച്ച ആലപ്പുഴ ബൈപ്പാസും 182 കോടി രൂപ ചെലവഴിച്ചുള്ള കുണ്ടന്നൂർ, വെറ്റില മേൽപ്പാലങ്ങളും തുറക്കും. കാഞ്ഞങ്ങാട് റെയിൽവേ മേൽപ്പാലത്തിന്റെയും വട്ടോളി പാലത്തിന്റെയും ഉദ്ഘാടനം. ചിറയിൻകീഴ്, ഗുരുവായൂർ ഉൾപ്പെടെ 252 കോടി രൂപ ചെലവു വരുന്ന 10 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണാരംഭം. 569 കോടി രൂപ ചെലവുവരുന്ന 17 പ്രധാന റോഡുകളുടെ ഉദ്ഘാടനം. 1613 കോടി രൂപ ചെലവുവരുന്ന 14 റോഡുകളുടെ നിർമ്മാണാരംഭം. നവീകരിച്ച 18 റോഡുകളുടെ ഉദ്ഘാടനം. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് നവീകരണ പരിപാടിയിൽപ്പെടുന്ന 1620 പ്രവൃത്തികൾ (3598 കി.മീ) ജനുവരി 31നകം. രണ്ടാംഘട്ടത്തിൽ 1627 പ്രവൃത്തികൾ (3785 കി.മീ) ഫെബ്രുവരി 28നകം മൂന്നാംഘട്ടത്തിലെ 1625 പ്രവൃത്തികൾ (4421 കി.മീ) മാർച്ച് 31നകം.