
തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചക്കിടെ യു.കെയിൽ നിന്നെത്തിയ അഞ്ച് പേർക്ക് കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ ബ്രിട്ടനിൽ പടരുന്ന ജനിതകമാറ്റം വന്ന പുതിയ വൈറസ് ബാധയാണോ ഇവർക്കെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.. ഇതിനായി സ്രവം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലും പരിശോധനയ്ക്കയച്ചിട്ടുണ്ട്. പരിശോധനാഫലം വന്ന ശേഷം മാത്രമേ ഇക്കാര്യങ്ങളിൽ വ്യക്തത വരൂ എന്ന് ആരോഗ്യവിദഗ്ദ്ധർ അറിയിച്ചു