church-marriage

അഹമ്മദാബാദ്: വിവാഹനാളിൽ ആർത്തവമാണെന്ന കാര്യം മറച്ചുവെച്ചു എന്ന് ആരോപിച്ച് വിവാഹമോചനത്തിന് യുവാവ് അപേക്ഷ നൽകി, ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. തങ്ങളുടെ വിശ്വാസം ഭാര്യ ലംഘിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് യുവാവ് കുടുംബ കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകിയത്.

വിവാഹദിവസം ആർത്തവമുണ്ടായിരുന്നു എന്ന കാര്യം ഭാര്യ ഒളിച്ചുവച്ചു എന്നാണ് ആരോപണം. കല്യാണത്തിന് ശേഷം ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ പോകുന്നതിന് തൊട്ടുമുൻപാണ് ഭാര്യ തനിക്ക് ആർത്തവമാണ് എന്ന കാര്യം തുറന്നു പറഞ്ഞതെന്നും വിവാഹമോചന അപേക്ഷയിൽ ഭർത്താവ് പറയുന്നു.

കഴിഞ്ഞ ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. യുവതി അദ്ധ്യാപികയാണ്. സ്വകാര്യ കമ്പനിയിലാണ് ഭർത്താവ് ജോലി ചെയ്യുന്നത്. കുടുംബ ചെലവിന് പണം ചെലവഴിക്കരുതെന്നും ഭാര്യ നിർദേശിച്ചതായി വിവാഹമോചന ഹർജിയിൽ പറയുന്നു. മൂത്ത സഹോദരനാണ് കുടുംബ ചെലവ് നോക്കുന്നത്. കുടുംബ ചെലവിനായി ഒരു വിഹിതം നൽകേണ്ടതില്ല എന്നതാണ് യുവതിയുടെ നിലപാട്. ചെലവിനായി പ്രതിമാസം 5000 രൂപ നൽകാൻ ഭാര്യ ആവശ്യപ്പെട്ടുവെന്നും ഹർജിയിൽ പറയുന്നു.