
കുഞ്ഞുങ്ങളിൽ സർവസാധാരണയായി കാണപ്പെടുന്ന രോഗമാണ് കഫക്കെട്ട്. കഫക്കെട്ട് രോഗാണുബാധ മൂലമോ അലർജി മൂലമോ ഉണ്ടാകാം. കഫക്കെട്ട് ഉണ്ടാകാതിരിക്കാനും കഫക്കെട്ട് രൂക്ഷമാകുന്നത് ഒഴിവാക്കാനുമുള്ള കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. കുട്ടികൾക്ക് പാൽ കൊടുക്കുമ്പോഴാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.
പശുവിൻ പാൽ കുടിക്കുന്ന കുട്ടികളിൽ കഫക്കെട്ടിനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. പശുവിൻ പാൽ കൊടുക്കുകയാണെങ്കിൽ നന്നായി നേർപ്പിച്ച് അതിൽ ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് നൽകുന്നത് കഫക്കെട്ടിനെ തടയുന്നു. വളരെ മധുരമേറിയതും എരിവേറിയതും കൃത്രിമ രാസപദാത്ഥങ്ങൾ ചേർന്നതുമായ ഭക്ഷണ പദാർത്ഥങ്ങൾ കുഞ്ഞുങ്ങൾക്ക് നൽകുന്നത് ഒഴിവാക്കണം.
കുഞ്ഞിന് കഫക്കെട്ട് ഉള്ളപ്പോൾ എണ്ണപ്പലഹാരങ്ങളും ഡ്രൈ ഫ്രൂട്ട്സും നൽകുന്നത് കഫക്കെട്ട് രൂക്ഷമാക്കും. അതിനാൽ അവ ഒഴിവാക്കുക. കഫക്കെട്ടിന് സ്വയം ചികിത്സ അരുത്. കുഞ്ഞിന് കഫക്കെട്ട് ഉണ്ടാകുമ്പോൾ ഉടൻ തന്നെ ശിശുരോഗവിദഗ്ധനെ കാണിക്കുക