renjith

ക്രിസ്മസ് ദിനത്തിൽ സുഹൃത്തും സംവിധായകനുമായ സച്ചിയുടെ ഓർമകളിൽ വിങ്ങി സംവിധായകൻ രഞ്ജിത്ത്. ഇന്ന് സച്ചിയുടെ ജന്മദിനം കൂടിയാണ്. ഈ ദിനത്തിൽ ഫേസ്ബുക്കിൽ സച്ചിയ്‌ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം ഹൃദയസ്പർശിയായ കുറിപ്പും പങ്കുവച്ചിരിക്കുകയാണ് രഞ്ജിത്ത്.

'ഡിസംബർ 25 പോയ വർഷം ഈ നാളിൽ ഞാൻ നിന്നെ വിളിച്ചത് ജന്മദിന ആശംസകൾ നേരാനായിരുന്നു. ഇന്ന് പക്ഷെ ഒരു ഫോൺ കോളും എത്തിച്ചേരാത്തിടത്തേക്ക് നീ പോയി. ക്രിസ്മസ് നിന്നെ സ്‌നേഹിച്ചവർക്കെല്ലാം ഇനിയുള്ള കാലം ആഘോഷത്തിന്റെ നാളല്ല. ഓർമദിവസം ആണ്.'-എന്നാണ് സച്ചിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് രഞ്ജിത്ത് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.കഴിഞ്ഞ ജൂൺ 18 നായിരുന്നു സച്ചിയുടെ മരണം.