governor

തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ മന്ത്രിമാർ നേരിട്ട് ഗവർണറെ കാണും. നിയമമന്ത്രി എ കെ ബാലൻ, കൃഷിമന്ത്രി വി എസ് സുനിൽകുമാർ എന്നിവരാണ് ഉച്ചയ്‌ക്ക് പന്ത്രണ്ടരയ്‌ക്ക് ഗവർണറുമായി കൂടിക്കാഴ്‌ച നടത്തുന്നത്. സഭ സമ്മേളനത്തിന് അനുമതി നൽകണമെന്ന് മന്ത്രിമാർ ഗവർണറോട് നേരിട്ട് ആവശ്യപ്പെടും.

അനുനയത്തിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാരിന്റെ പുതിയ നീക്കം. 31ന് സഭ വീണ്ടും ചേരാൻ അനുമതി നൽകിയില്ലെങ്കിൽ ഗവർണർക്കെതിരെ പ്രമേയം കൊണ്ടുവരുമെന്ന് ഇന്ന് സി പി ഐ മുഖപത്രമായ ജനയുഗം എഡിറ്റോറിയൽ എഴുതിയിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുളളവർ ഗവർണറുടെ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു.