a-k-balan

തിരുവനന്തപുരം: ക്രിസ്‌മസിന്റെ ഭാഗമായുളള സന്ദർശനമായിരുന്നു ഗവർണറുമായി നടന്നതെന്നും സ്വാഭാവികമായും ഇപ്പോഴത്തെ വിവാദങ്ങളായ കാര്യങ്ങൾ ചർച്ച ചെയ്യപ്പെട്ടുവെന്നും നിയമമന്ത്രി എ കെ ബാലൻ. രാജ്‌ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ട ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരെ പോസിറ്റീവായാണ് ഗവർണർ കാര്യങ്ങളോട് ഇടപെട്ടത്. 31ന് ചേരുന്ന നിയമസഭയെ സംബന്ധിച്ച് ഗവർണർ ആലോചിക്കും. ഗവർണർ പറഞ്ഞ കാര്യങ്ങൾ കണക്കിലെടുത്തു കൊണ്ടായിരിക്കും തുടർനടപടികൾ. 35 മിനിറ്റ് നേരമാണ് സംസാരിച്ചത്. ഒരു രൂപത്തിലും സർക്കാരിന്റെ പ്രവർത്തനങ്ങളെ ബുദ്ധിമുട്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ഗവർണർ സൂചിപ്പിച്ചിട്ടുണ്ടെന്നും എ കെ ബാലൻ പറഞ്ഞു.

ഗവർണറും സർക്കാരുമായി ചേർന്നുളള ഒരു വിവാദത്തിന്റെ ആവശ്യം ഇപ്പോഴില്ലെന്ന് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. ഗവർണർ പറഞ്ഞ കാര്യങ്ങൾ മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും സുനിൽകുമാർ വ്യക്തമാക്കി.