
യാത്രകളും ആരോഗ്യപരിപാലനവുമായി ഈ കൊവിഡ് കാലത്തും ഏറെ തിരക്കിലായിരുന്നു നടി അമല പോൾ. തന്റെ യാത്രകളെ കുറിച്ചും നേരമ്പോക്കുകളെ കുറിച്ചും താരം ഇടയ്ക്കിടെ തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പോസ്റ്റുകൾ ഇടുന്നുണ്ടായിരുന്നു.
എന്നാൽ ഇപ്പോൾ ക്രിസ്‍മസ് ആശംസയുമായാണ് അമല പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൈയ്യിൽ വൈൻ ഗ്ലാസുമേന്തി കുസൃതി നിറഞ്ഞ ചിരിയുമായി നിൽക്കുന്ന നടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
ചുവപ്പ് നിറത്തിലുള്ള മിനി ലോങ്ങ് സ്ലീവ് ടോപ്പും ക്രെപ്പെ പിങ്ക് ഷേയ്ഡിലുള്ള സ്കർട്ടും ധരിച്ചുകൊണ്ട് നിൽക്കുന്ന ചിത്രമാണ് അമല തന്റെ വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം 'എ വെരി മെറി ക്രിസ്മസ് മൈ ലവ്‌ലീസ്' എന്നും അമല കുറിച്ചിട്ടുണ്ട്.