
താൻ ഇടതുപക്ഷ അനുഭാവിയും പാർട്ടി പ്രവർത്തകനുമാണെന്ന് അഭയ കേസിലെ മുഖ്യ സാക്ഷിയായ രാജു. മാദ്ധ്യമപ്രവർത്തകൻ മാത്യു സാമുവലുമായി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജുവിന്റെ വീടിന് മുന്നിൽ ചെങ്കൊടി കണ്ടല്ലോയെന്ന മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിനാണ് താൻ സഖാവാണെന്നും പാർട്ടി പ്രവർത്തകനാണെന്നുമാണ് രാജു മാദ്ധ്യമപ്രവർത്തകനോട് മറുപടി പറയുന്നത്.
ഇതോടൊപ്പം രാജു ചെങ്കൊടി കൈയ്യിൽ പിടിച്ചുകൊണ്ട് നിൽക്കുന്ന ഒരു ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നുണ്ട്. തനിക്ക് 'അടയ്ക്കാ രാജു' എന്ന ഇരട്ടപ്പേര് ലഭിക്കുന്നത് തന്നെ പിടികൂടി പൊലീസുകാർ മർദ്ദിച്ച ഒരു സംഭവത്തിൽ നിന്നാണെന്നും തനിക്ക് ആ പേര് ഇഷ്ടമല്ലെന്നും രാജു വീഡിയോയോയിൽ വ്യക്തമാക്കുന്നുണ്ട്.