പ്രിയ സുഹൃത്ത് അനിൽ നെടുമങ്ങാടിനെ ഓർക്കുകയാണ് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡോ.വി.വേണു. ഈ വേളയിൽ അനിലിനെക്കുറിച്ച് കൂടുതൽ ഒന്നും പറയാൻ കഴിയുന്നില്ലെന്ന് അദ്ദേഹം വേദനയോടെ പറഞ്ഞു

അനിൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും ഇറങ്ങിയശേഷം അനവധി നാടകങ്ങളിൽ മുഖ്യ റോളിൽ അരങ്ങത്തു വന്നപ്പോൾ അത്ഭുതത്തോടെ കണ്ടുനിന്ന ആൾക്കാരിൽ ഒരാളായിരുന്നു ഞാൻ. അഭിനയയുടെ കമല എന്ന നാടകത്തിൽ അനിലിന്റെ പെർഫോമൻസ് അപാരമായിരുന്നു.പിന്നീട് അഭിനയയിൽ ലേഡി മാക്ബത്ത് ആയും തിളങ്ങി. ഞങ്ങൾ തമ്മിൽ അടുത്ത ബന്ധം ഉണ്ടായിരുന്നു.ഒരു നാടകനടന്റെ പെർഫെക്ഷൻ ഞാൻ അനിലിൽ കണ്ടു.സിനിമയിലേക്ക് മാറിയപ്പോഴും ഞങ്ങൾ ഇടയ്ക്കിടയ്ക്ക് സംസാരിക്കാറുണ്ടായിരുന്നു. അനിലിന്റെ ഇഷ്ട തട്ടകം നാടകമായിരുന്നു എന്ന് എനിക്കേപ്പോഴും തോന്നിയിരുന്നു.എല്ലാറ്റിനുമുപരി ശക്തമായ അഭിപ്രായങ്ങളുള്ള എപ്പോഴും തമാശ പറയുന്ന,എല്ലാവരേയും കൂടെ പിടിക്കുന്ന നല്ലൊരു സുഹൃത്ത്.പ്രണാമം പ്രിയ അനിൽ നെടുമങ്ങാട്.
( സംസ്ഥാനത്തെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും അഭിനേതാവുമാണ് ലേഖകൻ )