
തന്റെ ഏറ്റവുമടുത്ത സുഹൃത്താക്കളിൽ ഒരാളായ സച്ചിക്ക് പിന്നാലെ തനിക്ക് ഏറെ പ്രിയപ്പെട്ട നടനായ അനിൽ നെടുമങ്ങാടും വേർപിരിഞ്ഞതിലുള്ള അഗാധമായ ദുഃഖം പങ്കുവച്ച് നടൻ പ്രിഥ്വിരാജ്. സച്ചിയുടെ ജന്മദിനത്തിൽ തന്നെയാണ് അനിലും യാത്ര പറഞ്ഞു പോയിരിക്കുന്നതെന്നത് ഓർമിപ്പിച്ചുകൊണ്ടുള്ള ഒരു കുറിപ്പും പൃഥ്വി തന്റെ ഫേസ്ബുക്ക് പോസ്ടിനോപ്പം നൽകിയിട്ടുണ്ട്.
'ഹാപ്പി ബർത്ത്ഡേ ബ്രദർ, ഇപ്പോൾ കമ്പനി കിട്ടിയ സ്ഥിതിക്ക് രണ്ടുപേരും ഒന്നിച്ച് ഒരു ഡ്രിങ്ക് കഴിക്കുമെന്ന് കരുതുന്നു. ചിയേർസ്. ഐ മിസ് യൂ സച്ചി.'-നടൻ പറയുന്നു. ഇരുവരും ഒന്നിച്ചുനിൽക്കുന്ന ചിത്രവും പൃഥ്വിരാജ് പോസ്റ്റിനൊപ്പം നൽകിയിട്ടുണ്ട്. അൽപ്പം മുൻപ് അനിലിനും ആദരാഞ്ജലി അർപ്പിച്ചിരുന്നു. 'ഒന്നുമില്ല. എനിക്ക് ഒന്നും പറയാനില്ല. നിങ്ങൾ ശാന്തി നേടിയെന്ന് കരുതുന്നു അനിലേട്ടാ...' എന്നായിരുന്നു പൃഥ്വിയുടെ വാക്കുകൾ.