
പാലക്കാട്: പാലക്കാട്ടെ ദുരഭിമാനക്കൊലയിൽ അനീഷിന്റെ ഭാര്യാപിതാവ് പ്രഭുകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല നടത്തിയ ശേഷം ഒളിവിൽപ്പോയ പ്രഭുകുമാറിനെ കോയമ്പത്തൂരിലെ ബന്ധുവീട്ടിൽ വച്ചാണ് പൊലീസ് പിടികൂടിയത്.
ഇന്നലെ രാത്രി പെൺകുട്ടിയുടെ അമ്മാവൻ സുരേഷിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇന്നലെ വൈകിട്ടാണ് എലമന്ദം സ്വദേശി അനീഷിനെ ഭാര്യയുടെ പിതാവും അമ്മാവനും ചേർന്ന് കൊലപ്പെടുത്തിയത്.
പ്രഭുകുമാറും സുരേഷും ചേർന്നാണ് അനീഷിനെ ആക്രമിച്ചതെന്ന് ദൃക്‌സാക്ഷി മൊഴി നൽകിയിരുന്നു.ബൈക്കിൽ കടയിലേക്ക് പോയ അനീഷിനെ പ്രതികൾ വെട്ടുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചു. പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. മൂന്നുമാസം മുമ്പായിരുന്നു അനീഷിന്റെ വിവാഹം.