anil-nedumangad

തൊടുപുഴ: അന്തരിച്ച നടൻ അനിൽ നെടുമങ്ങാടിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്. മൃതദേഹം ഇപ്പോൾ തൊടുപുഴ ജില്ലാ ആശുപത്രിയിലാണ് ഉള്ളത്. കൊവിഡ് പരിശോധനാ ഫലം ലഭിച്ചശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.


പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നെടുമങ്ങാട്ടെ വീട്ടിലെത്തിക്കും. ഇന്നലെ വൈകീട്ട് തൊടുപുഴ മലങ്കര ഡാമിൽ വച്ചാണ് അനിൽ നെടുമങ്ങാട് മുങ്ങിമരിച്ചത്. ഡാം സൈറ്റിൽ കുളിങ്ങാനിറങ്ങിയ അനിൽ കയത്തിൽപ്പെട്ടു പോകുകയായിരുന്നു.

പൊലീസും നാട്ടുകാരും ചേർന്ന് അനിലിനെ ജീവനോടെ കരയ്ക്കെത്തിച്ചെങ്കിലും, ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.ജോജു നായകനാവുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്.