journalist-murder

ജയ്പൂർ: സഹപ്രവർത്തകയ്ക്ക് നേരെയുണ്ടായ പീഡനശ്രമം തടയാൻ ശ്രമിക്കുന്നതിനിടെ മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. മാദ്ധ്യമപ്രവർത്തകനായ അഭിഷേക് സോണിയാണ് കൊല്ലപ്പെട്ടത്.

രാത്രി പതിനൊന്നരയോടെ സഹപ്രവർത്തകയ്‌ക്കൊപ്പം ഭക്ഷണം കഴിക്കാൻ ദാബയിലെത്തിയതായിരുന്നു അഭിഷേക് സോണി. ഈ സമയം ഇവിടെയെത്തിയ മൂന്നു പേർ സഹപ്രവർത്തകയെ ശല്യം ചെയ്യുകയായിരുന്നു. പീഡനശ്രമം തടയാൻ ശ്രമിച്ച അഭിഷേകിനെ പ്രതികൾ ആക്രമിക്കുകയായിരുന്നു.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന. കൊലയാളികളെ ഉടൻ പിടികൂടുമെന്ന് മാൻ സരോവർ പൊലീസ് സ്റ്റേഷൻ ഓഫീസർ ദിലീപ് കുമാർ പറഞ്ഞു.