
മരണത്തിന് കീഴടങ്ങും മുമ്പ് ക്രിസ്‌മസ് രാത്രി അനിൽ വാട്‌സാപ്പ് ഗ്രൂപ്പിൽ അയച്ച ശബ്‌ദ സന്ദേശം പുറത്ത്. തന്നോടൊപ്പം ഒരുമിച്ച് സ്‌കൂളിൽ പഠിച്ച സുഹൃത്തക്കളോടാണ് വോയ്‌സ് മെസേജിലൂടെ അനിൽ സംസാരിക്കുന്നത്. സ്‌കൂൾ കാലം ഓർത്തെടുക്കുന്ന ശബ്‌ദ സന്ദേശത്തിൽ എല്ലാവരുടേയും പേരെടുത്ത് വിളിച്ചാണ് അനിൽ ക്രിസ്‌മസ് ന്യൂഇയർ ആശംസകൾ നേരുന്നത്. വൈകാരികമായാണ് സുഹൃത്തക്കളോട് അനിൽ സംസാരിക്കുന്നത്.
അനിലിന്റെ ശബ്‌ദ സന്ദേശത്തിന്റെ പൂർണരൂപം
എന്റെ പ്രിയപ്പെട്ട മച്ചമ്പിമാരേ ഇന്നലെ രാത്രി, വെളുപ്പാൻകാലം വരെ ഷൂട്ടായിരുന്നു. എല്ലാവർക്കും ഹാപ്പി ക്രിസ്‌മസ്...ഹാപ്പി ന്യൂ ഇയർ... എന്റെ പൊന്നു ചങ്കുകളെ.. എന്റെ ബിനു അവൻ ഗൾഫിൽ എന്തോ ആണ്. എന്റെ സുദീപ്... പേരെടുത്ത് പറഞ്ഞുകഴിഞ്ഞാൽ ഒരുപാട് പേരുണ്ട്. കാരണം നമ്മളെ മഞ്ച സ്‌കൂളിൽ നമ്മൾ എല്ലാവർക്കും പരസ്‌പരം അറിയാവുന്ന ആൾക്കാരാണ്. നമ്മൾ ഒരുമിച്ച് മൂന്ന് വർഷം... സുദീപിന്റെ ചെരുപ്പെടുത്ത് കളഞ്ഞിട്ട് എൻ സി സി സാർ... ( പൊട്ടിച്ചിരിക്കുന്നു) എന്തൊക്കെ തമാശകളാണ്. അന്ന് സുദീപ്... എനിക്ക് തോന്നുന്നു സുദീപ് അന്ന് ഇ ഡിവിഷനിലാണ്. ഞാൻ സിയിലാണ്. സുദീപ് ഇയിലാണ്. ഇയൊക്കെ ഉണ്ട് അന്ന്. ഓ... എന്തൊരു കാലഘട്ടമല്ലേ...സിനിമ തീയറ്ററിലേ.. മഞ്ച സ്‌കൂളിൽ പഠിക്കുമ്പം ഒരു മണിയ്‌ക്ക് ശേഷം ഒരിക്കലും സ്‌കൂളിൽ ഇരുന്നിട്ടില്ല. എപ്പോഴും തീയേറ്ററിലാണ്. കമലഹാസന്റെ പടം, രജനീകാന്തിന്റെ പടം.. എന്റെ പൊന്നു മച്ചമ്പിമാരെ എനിക്ക് ഇടയ്‌ക്കിടയ്‌ക്ക് ഗ്രൂപ്പിലൊന്നും വരാൻ ഒക്കാത്ത അവസ്ഥയായത് കൊണ്ടാണ്... പിന്നെ ഷൂട്ട് കഴിഞ്ഞ് അടിച്ച് ഫിറ്റായിട്ട് എല്ലാവർക്കും ഹാപ്പി ക്രസ‌്‌മസ്, ഹാപ്പി ന്യൂയർ എന്റെ മച്ചമ്പിമാരെ... ഗണേഷ്, നമ്മുടെ എച്ച് എസ് മാത്രം ഗ്രൂപ്പിൽ ഇല്ലെന്ന് തോന്നുന്നു. സുരേഷ് ബാക്കി എല്ലാവർക്കും ഹാപ്പി ക്രസ്‌മസ്. ബാലചന്ദ്രന്.. ഞാൻ വല്ലപ്പോഴുമൊക്കെ വരാറുളളൂ. എല്ലാവരേയും കാണാറില്ല. എല്ലാവർക്കും ഹാപ്പി ക്രിസ്‌മസ്, ഹാപ്പി ന്യൂഇയർ...