
അശ്വതി: മാതൃഗുണം പ്രതീക്ഷിക്കാം. ആരോഗ്യപരമായി പലവിധ വിഷമതകൾ ഉണ്ടാകും. സന്താന ഗുണം പ്രതീക്ഷിക്കാം, കർമ്മരംഗത്ത് പലവിധത്തിലുള്ള വിഷമതകൾ അനുഭവപ്പെടും. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. തിങ്കളാഴ്ച ദിവസം അനുകൂലം.
ഭരണി: ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. കർമ്മ രംഗത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ഉണ്ടാകും, ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. ശരീരത്തിൽ വ്രണമോ പൊള്ളലോ ഉണ്ടാകാൻ സാദ്ധ്യത, സന്താനങ്ങൾക്ക് അരിഷ്ടത ഉണ്ടാകും. ഗൃഹവാഹനാദി സൗഖ്യം പ്രതീക്ഷിക്കാം. വ്യാഴാഴ്ച ദിവസം അനുകൂലം.
കാർത്തിക: വിദ്യാർത്ഥികൾക്ക് അനുകൂലസമയം. ആരോഗ്യപരമായി നല്ലകാലമല്ല. മാതൃഗുണം പ്രതീക്ഷിക്കാം. പിതൃസമ്പത്തു ലഭിക്കും. ജോലിഭാരം വർദ്ധിക്കും. കഫരോഗാദികൾ ഉണ്ടാകും. ഇടവരാശിക്കാർക്ക് അനുകൂല സമയം. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. വ്യാഴാഴ്ച ദിവസം അനുകൂലം.
രോഹിണി:ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും, ധനലാഭം പ്രതീക്ഷിക്കാം.കർമ്മഗുണം ലഭിക്കും സന്താനങ്ങൾ മുഖേന മനസന്തോഷം വർദ്ധിക്കും, പുതിയ വസ്ത്രങ്ങൾ ലഭിക്കും.വിദ്യാർത്ഥികൾ പഠനകാര്യത്തിൽ അലസത പ്രകടമാക്കും. ശനിയാഴ്ചദിവസം അനുകൂലം.
മകയീരം:സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. കർമ്മപുഷ്ടിയും സാമ്പത്തിക നേട്ടവും കൈവരും. ആരോഗ്യകാര്യങ്ങൾക്കായി പണം ചെലവഴിക്കും. ഗൃഹവാഹന ഗുണം ലഭിക്കും. മാതാവിന് ക്ലേശം അനുഭവപ്പെടും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. ദാമ്പത്യ ജിവിതം സന്തോഷ പ്രദമായിരിക്കും. തിങ്കളാഴ്ച ദിവസം അനുകൂലം.
തിരുവാതിര:സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. മാതാവിൽ നിന്നും ഗുണം ഉണ്ടാകും. ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടും. ഉദരസംബന്ധമായ അസുഖങ്ങൾക്ക് സാദ്ധ്യത. മാതൃഗുണം ഉണ്ടാകും. വിവാഹകാര്യത്തിൽ അനുകൂല തീരുമാനമെടുക്കും. ശനിയാഴ്ച ദിവസം അനുകൂലം.
പുണർതം: ഉന്നതവിദ്യക്ക് തടസം വരും, ഗൃഹവാഹനാദി ഗുണം ലഭിക്കും. കർമ്മരംഗത്ത് പ്രശസ്തി വർദ്ധിക്കും. കഫരോഗാദികൾ അനുഭവപ്പെടും. മാതൃപിതൃഗുണം അനുഭവപ്പെടും. സാമ്പത്തിക ക്ലേശം അനുഭവപ്പെടും. ശനിയാഴ്ച ദിവസം അനുകൂലം.
പൂയം:ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. നയനരോഗം ഉണ്ടാകും. തൊഴിൽപരമായി ധാരാളം മത്സരങ്ങൾ നേരിടും. ആരോഗ്യപരമായി അനുകൂലസമയം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. വ്യാഴാഴ്ച ദിവസം അനുകൂലം.
ആയില്യം: സന്താനസുഖം അനുഭവപ്പെടും. മാതൃഗുണം ലഭിക്കും. ശത്രു ജയത്തിന് സാദ്ധ്യത. സഹോദരസ്ഥാനീയരിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ദാമ്പത്യ പ്രശ്നങ്ങളുണ്ടാകും. പല വിധത്തിൽ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. തിങ്കളാഴ്ച ദിവസം അനുകൂലം.
മകം: കർമ്മ രംഗത്ത് നേട്ടം ഉണ്ടാകും. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതം ശോഭനമായിരിക്കും. സഹോദര ഗുണം ഉണ്ടാകും. ഉദരസംബന്ധമായ അസുഖങ്ങൾ അനുഭവപ്പെടും. ബന്ധുക്കളുടെ സഹകരണം മുഖേന ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. തിങ്കളാഴ്ച ദിവസം അനുകൂലം.
പൂരം: പിതൃഗുണം ലഭിക്കും. സന്താനങ്ങളാൽ മനഃസന്തോഷം ലഭിക്കും. മാതൃസ്വത്ത് ലഭിക്കും. സിനിമാ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. കർമ്മപുഷ്ടിയും സന്തോഷകരമായ ദാമ്പത്യവും ലഭിക്കും.വിദ്യാവിഷയങ്ങളിൽ അലസത ഉണ്ടാകാനിടയുണ്ട്. തിങ്കളാഴ്ച ദിവസം അനുകൂലം.
ഉത്രം: പ്രേമവിവാഹത്തിന് ആഗ്രഹിക്കുന്നവർക്ക് അനുകൂലസമയം. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ അലസത പ്രകടമാക്കും. വാഹന സംബന്ധമായി നേട്ടങ്ങൾ ഉണ്ടാകും , ഗൃഹസൗഖ്യം അനുഭവപ്പെടും. ഉന്നത അധികാര പ്രാപ്തിക്ക് സാദ്ധ്യത.മാതാവിന് രോഗാരിഷ്ടതകൾ ഉണ്ടാകും. തിങ്കളാഴ്ച ദിവസം അനുകൂലം.
അത്തം: വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ആരോഗ്യപരമായി നല്ലകാലമല്ല.സന്താനങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകും. പിതൃസ്ഥാനീയരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. വ്യാഴാഴ്ച ദിവസം അനുകൂലം.
ചിത്തിര: ഗൃഹവാഹനാദി ഭാഗ്യം കൈവരും, സർക്കാർ മുഖേന ധനനഷ്ടം വരും. ഗൃഹാലങ്കാരവസ്തുക്കൾക്കായി പണം ചെലവഴിക്കും. അന്യദേശത്ത് നിന്ന് ധനലാഭം. കലാപ്രവർത്തികളിൽ നൈപുണ്യംഉണ്ടാകും. വ്യാഴാഴ്ച ദിവസം അനുകൂലം.
ചോതി: വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. മനഃസമാധാനക്കുറവ് അനുഭവപ്പെടും. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ അലസത പ്രകടമാക്കും. പിതൃഗുണം ഉണ്ടാകും, മുൻകോപവും പിടിവാശിയും നിയന്ത്രിക്കണം. ബുദ്ധിസാമർത്ഥ്യം മുഖേന പല ആപത്തുകളിൽ നിന്നും രക്ഷപ്പെടും. വ്യാഴാഴ്ച ദിവസം അനുകൂലം.
വിശാഖം: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും, പിതൃസമ്പത്ത് അനുഭവയോഗത്തിൽ വന്നു ചേരും. തൊഴിൽപരമായി ധാരാളം മത്സരങ്ങൾ നേരിടും. വിവാഹത്തിന് അനുകൂല സമയം. അസമയത്തുള്ള യാത്രകൾ ഒഴിവാക്കണം. തിങ്കളാഴ്ച ദിവസം അനുകൂലം.
അനിഴം:സാമ്പത്തിക നേട്ടത്തിന് സാദ്ധ്യത. സംസാരത്തിൽ നിയന്ത്രണം പാലിക്കണം. ഗൃഹഭരണകാര്യങ്ങളിൽ ചെറിയ അലസതകൾ അനുഭവപ്പെടും. സഹോദരങ്ങളുമായോ സഹോദരസ്ഥാനീയരുമായോ ശത്രുതയ്ക്ക് സാദ്ധ്യത. തിങ്കളാഴ്ച ദിവസം അനുകൂലം.
കേട്ട: ദാമ്പത്യജീവിതം സന്തോഷകരമായിരിക്കും. വിവാഹാദി മംഗള കർമ്മ ങ്ങളിൽ പങ്കെടുക്കും. ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. ദൂരയാത്രകൾ ആവശ്യമായി വരും. സഹോദരഗുണം ഉണ്ടാകും. സന്താനങ്ങൾ മുഖേന മനസമാധാനക്കുറവ് അനുഭവപ്പെടും. വ്യാഴാഴ്ച ദിവസം അനുകൂലം.
മൂലം: പിതൃഗുണം ലഭിക്കും. കർമ്മരംഗത്ത് തടസങ്ങൾ നേരിടും. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷിക്കണം. സഹോദരങ്ങളിൽ നിന്നും മനഃക്ലേശത്തിനു സാദ്ധ്യത, ചൊവ്വാഴ്ച ദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല. തിങ്കളാഴ്ച ദിവസം അനുകൂലം.
പൂരാടം: മാതൃഗുണം ഉണ്ടാകും. കർമ്മപുഷ്ടിക്കു തടസങ്ങൾ നേരിടും, സന്താനഗുണം പ്രതീക്ഷിക്കാം വാഹന സംബന്ധമായ ചെലവുകൾ വർദ്ധിക്കും. ശത്രുക്കൾ മിത്രങ്ങളാകാൻ ശ്രമിക്കും. കുടുംബ കലഹങ്ങളിൽ നിരപരാധിത്വം തെളിയിക്കാൻ കഴിയും. ചൊവ്വാഴ്ച ദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല.
ഉത്രാടം: സാമ്പത്തിക ഗുണം ഉണ്ടാകും, സന്താനങ്ങൾ മുഖേന മനഃസന്തോഷം വർദ്ധിക്കും,. ജോലി തടസം അനുഭവപ്പെടും. പിതൃസ്വത്ത് ലഭിക്കും. ഉദ്യോഗസംബന്ധമായി ദൂരയാത്രകൾ ആവശ്യമായി വരും, ദാമ്പത്യ ജീവിതം സന്തോഷ പ്രദമായിരിക്കും.
തിരുവോണം: സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം, കർമ്മഗുണം ഉണ്ടാകും വാഹന സംബന്ധമായി ചെലവുകൾ വർദ്ധിക്കും, പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കും. സന്താന ഗുണം ഉണ്ടാകും. വ്യാഴാഴ്ച ദിവസം അനുകൂലം.
അവിട്ടം:പിതൃഗുണം ലഭിക്കും. അലർജി സംബന്ധമായ രോഗങ്ങൾക്ക് സാദ്ധ്യത. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം, സന്താനങ്ങൾ മുഖേന മനസന്തോഷം വർദ്ധിക്കും.ഗൃഹവാഹനാദി സൗഖ്യം പ്രതീക്ഷിക്കാം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. ചൊവ്വാഴ്ച ദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല.
ചതയം: ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും, മാതൃ പിതൃഗുണം അനുഭവപ്പെടും. കർമ്മസംബന്ധമായി അനുകൂല സമയമല്ല. സഹോദരി ഗുണവും ധനലാഭവും ഉണ്ടാകും. വ്യാഴാഴ്ച ദിവസം അനുകൂലം.
പൂരുരുട്ടാതി:ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും,സന്താനഗുണം പ്രതീക്ഷിയ്ക്കാം. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. മാതൃഗുണം ഉണ്ടാകും. സന്താനങ്ങളാൽ മനഃസന്തോഷം ലഭിക്കും.പിതൃസുഖക്കുറവ് ഉണ്ടാകും, കർമ്മ സംബന്ധമായി ക്ലേശത്തിനു സാദ്ധ്യത. വ്യാഴാഴ്ച ദിവസം അനുകൂലം.
ഉത്രട്ടാതി: ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. പിതൃഗുണം പ്രതീക്ഷിക്കാം. സന്താനഗുണം ലഭിക്കും. മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ആരോഗ്യപരമായി ശ്രദ്ധിക്കണം. തൊഴിൽ ലബ്ധി ഉണ്ടാകാനിടയുണ്ട്. വ്യാഴാഴ്ച ദിവസം അനുകൂലം.
രേവതി: മംഗളകാര്യങ്ങളിൽ പങ്കെടുക്കും. ആരോഗ്യപരമായി ശ്രദ്ധിക്കണം. സന്താനങ്ങളാൽ മനഃക്ളേശം ഉണ്ടാകും. മാതൃഗുണം ഉണ്ടാകും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. പിതൃഗുണം അനുഭവപ്പെടും, വിദ്യാർത്ഥികൾ പഠനകാര്യത്തിൽ അലസത പ്രകടമാക്കും. വ്യാഴാഴ്ച ദിവസം അനുകൂലം.